WORLD

കണ്ണുതുറക്കാതെ സർക്കാർ; സമരം കടുപ്പിച്ച് ആശമാർ, ഇന്ന് മുതൽ നിരാഹാരസമരം


തിരുവനന്തപുരം∙ ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ സമരം കടുപ്പിച്ച് ആശാവർക്കർമാർ. ഇന്നു രാവിലെ 11 മണിക്ക് ആശമാർ നിരാഹാര സമരം തുടങ്ങും. ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. അതിനിടെ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ജെ.പി.നഡ്ഡയെ കാണും. വീണാ ജോർജ് ഡൽഹിയിലേക്കു യാത്ര തിരിച്ചു. ആശാപ്രവർത്തകരുടെ സ്കീം കേന്ദ്രസർക്കാരിന്റെ കീഴിലാണെന്നും നിർണായക തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിനു പറയാനുള്ളതു കൃത്യമായി അറിയിക്കുമെന്നും ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡൽഹിയിലേക്ക് പോകുന്നതിനിടെ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 


Source link

Related Articles

Back to top button