WORLD

ധോണിയെ പുറത്താക്കാൻ ഹെറ്റ്മെയറിന്റെ വിസ്മയ ക്യാച്ച്; ഞെട്ടലോടെ ‘മുഷ്ടി ചുരുട്ടി’ വൈറലായി ഒരു ചെന്നൈ ആരാധിക– വിഡിയോ


ചെന്നൈ∙ രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ മഹേന്ദ്രസിങ് ധോണിയെ പുറത്താക്കാൻ ഷിമ്രോൺ ഹെറ്റ്മെയറെടുത്ത ക്യാച്ച് കണ്ട് മുഷ്ടി ചുരുട്ടുന്ന ചെന്നൈ ആരാധികയുടെ പ്രതികരണം വൈറൽ. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ് ആവശ്യമുള്ളപ്പോഴാണ് ധോണിയെ ഷിമ്രോൺ ഹെറ്റ്‌മെയർ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. ഇതുകണ്ട് ഞെട്ടലോടെ മുഷ്ടി ചുരുട്ടുന്ന ചെന്നൈ സൂപ്പർ കിങ്സ് ആരാധികയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 20 റൺസാണ്. ബോൾ ചെയ്യാനെത്തിയത് രാജസ്ഥാന്റെ വെറ്ററൻ താരം സന്ദീപ് ശർമ. ക്രീസിൽ മഹേന്ദ്രസിങ് ധോണിയും. ഐപിഎലിൽ അവസാന ഓവറിൽ ഇതിലും വലിയ മഹേന്ദ്രജാലങ്ങൾ സമ്മാനിച്ചിട്ടുള്ള ‘തല’ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്ന ചെന്നൈ ആരാധകരുടെ പ്രതീക്ഷകൾ തകർത്ത്, ആദ്യ പന്തിൽത്തന്നെ ധോണി പുറത്താവുകയായിരുന്നു. ഡീപ് മിഡ്‌വിക്കറ്റിൽനിന്ന് ഓടിയെത്തി അവിശ്വസനീയമായ രീതിയിലാണ് ഹെറ്റ്‌മെയർ പന്ത് കയ്യിലൊതുക്കിയത്. ഇതുകണ്ട് അന്തിച്ചുനിൽക്കുന്ന ആരാധികയാണ് ദൃശ്യങ്ങളിലുള്ളത്.


Source link

Related Articles

Back to top button