INDIA

നഷ്ടം കുറഞ്ഞെങ്കിലും ഇന്നും വിപണിയ്ക്ക് കടമ്പ കടക്കാനായില്ല


ആദ്യ മണിക്കൂറുകളിൽ വില്പന സമ്മർദത്തിൽ അടിപ്പെട്ട ഇന്ത്യൻ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 22800 പോയിന്റിലെ പിന്തുണ നഷ്ടപ്പെടുത്താതിരുന്ന നിഫ്റ്റി 22992 പോയിന്റ് വരെ മുന്നേറിയെങ്കിലും 23000 പോയിന്റിലെ കടമ്പ കടക്കാനാകാതെ 14 പോയിന്റുകൾ നഷ്ടമാക്കി 22945 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 29 പോയിന്റ് മാത്രം നഷ്ടത്തിൽ 79967 പോയിന്റിലും ക്ളോസ് ചെയ്തു.  ഐടി നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, ഇൻഫ്രാ, ഫിനാൻഷ്യൽ സർവീസ് സെക്ടറുകള്‍ ഇന്ന്  നഷ്ടം ഒഴിവാക്കി. നിഫ്റ്റി നെക്സ്റ്റ്-50യുടെ 2.85% മുന്നേറ്റം ഇന്ന് നിക്ഷേപകരുടെ നഷ്ടവ്യാപ്തി കുറച്ചപ്പോൾ ഡിഫൻസ് മേഖല 3% വീണു.  ചൈനയുടെ എഐ മുന്നേറ്റം ഇന്ത്യൻ ഐടി സെക്ടറിനും ക്ഷീണമാകുമെന്ന ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ ഇന്ന് ഇന്ത്യൻ ഐടി തിരിച്ചു വരവ് നടത്തിയത് വിപണിയുടെ തിരിച്ചു വരവിനും വഴിവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള ഇന്ത്യയുടെ അതി-നിക്ഷേപം ഐടി സെക്ടറിൽ അവസരങ്ങൾ ഒരുക്കിയേക്കാമെന്ന വാദവും ശക്തമാണ്. തകർന്ന് ഇന്ത്യൻ ഡിഫൻസ് 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button