KERALA
എല്ലാരാജ്യങ്ങൾക്കുമേലും നികുതിചുമത്തും, എന്തുസംഭവിക്കുമെന്ന് കാണട്ടെ; വെല്ലുവിളി ആവർത്തിച്ച് ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ എല്ലാരാജ്യങ്ങള്‍ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം നിലവില്‍വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ ‘വിമോചനദിന’മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.’എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം’, എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Source link