KERALA
നാലുവർഷബിരുദം:മൂന്നാം സെമസ്റ്ററില്‍ വിഷയവും സര്‍വകലാശാലയും മാറാം

തിരുവനന്തപുരം: നാലുവർഷ ബിരുദത്തിന്റെ മൂന്നാംസെമസ്റ്ററിൽ പഠിക്കുന്ന കോഴ്സിന്റെ മുഖ്യവിഷയവും ഉപവിഷയങ്ങളും മാറാൻ അനുമതി. ഇതിനു പുറമേ, വിദ്യാർഥികൾക്ക് സർവകലാശാല മാറാനും അനുമതി നൽകും. സ്വയംഭരണകോളേജുകൾക്കും ഈ വ്യവസ്ഥ ബാധകമാക്കും. മന്ത്രി ആർ. ബിന്ദു വിളിച്ച സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.കോഴ്‌സും കോളേജും സർവകലാശാലയും മാറുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പത്തുശതമാനം സീറ്റ് അധികം അനുവദിക്കും. യുജിസിയുടെ ‘സ്വയം’ പ്ലാറ്റ്‌ഫോമിനു പുറമേ, സർവകലാശാലകൾ ആവിഷ്കരിക്കുന്ന ഓൺലൈൻ കോഴ്‌സുകളിലും വിദ്യാർഥികൾക്കു ചേരാമെന്ന് മന്ത്രി പറഞ്ഞു. നാലുവർഷബിരുദം കൂടുതൽ ഫലപ്രദമാക്കാൻ മുഴുവൻ കോളേജ് അധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതിയും അംഗീകരിച്ചു.
Source link