WORLD

നിക്ഷേപം വളർത്താം, മുനിസിപ്പൽ ബോണ്ടുകളിലൂടെ : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമോ?


ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായ മാസങ്ങളായിരുന്നു ഫെബ്രുവരിയും മാർച്ചും. നിക്ഷേപിച്ച തുക പകുതി ആയ  അവസ്ഥയുണ്ടായി എന്ന പരാതി പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയുടെ ഉയർച്ചയ്ക്കും, താഴ്ചയ്ക്കും ഒപ്പം നിക്ഷേപത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട്  ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ കോർപ്പറേഷൻ പോലുള്ളവ) ഒരു നിശ്ചിത കാലയളവിലേക്ക്  പണം കടം കൊടുക്കുന്നു. അതിനു ശേഷം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു ലഭിക്കുന്ന സംവിധാനമാണ് ബോണ്ടുകളുടേത്. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. സർക്കാർ ഇറക്കുന്ന ബോണ്ടുകളും കമ്പനികൾ ഇറക്കുന്ന കോർപ്പറേറ്റ് ബോണ്ടുകളും എല്ലാവർക്കും  പരിചിതമാണെങ്കിലും, മുനിസിപ്പൽ ബോണ്ട് എന്താണെന്ന് അത്ര അറിവുണ്ടാകില്ല.


Source link

Related Articles

Back to top button