KERALA

നിയമവാഴ്ച തകര്‍ന്നു, സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുന്നു – യുപി പോലീസിനെതിരെ സുപ്രീംകോടതി


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഉത്തര്‍പ്രദേശില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടതോടെയായിരുന്നു കോടതിയുടെ വിമര്‍ശനം. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നും സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ എത്തിയ ഒരു ക്രിമിനല്‍ കേസില്‍ വാദം കേള്‍ക്കവെയാണ് ഈ പ്രശ്‌നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പെട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേസില്‍ വാദം കേട്ടിരുന്നത്. കേസിന്റെ വാദം നടക്കുന്നതിനിടെ പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ എഴുന്നേറ്റ് ഇതൊരു ക്രിമിനല്‍ കേസല്ല, സിവില്‍ കേസാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.


Source link

Related Articles

Back to top button