KERALA
മലപ്പുറം NH-ലെ തകർച്ച: ‘പിഴച്ചത് എൻജിനീയറിങ്, മണ്ണ് പരിശോധന കൃത്യമെങ്കിൽ ഒഴിവാക്കാമായിരുന്നു’

മലപ്പുറത്ത് ദേശീയപാതയിലുണ്ടായ തകർച്ച ഒരു സാധാരണ മണ്ണൊലിപ്പുപോലെ തോന്നാമെങ്കിലും ഒരു എൻജിനിയറെ സംബന്ധിച്ചിടത്തോളം ‘ബെയറിങ് കപ്പാസിറ്റി ഫെയില്യർ’, അതായത് മണ്ണിന് താങ്ങാനാകാത്തത്ര ഭാരം ചുമക്കേണ്ടിവന്നതിനാലുണ്ടായ അപകടത്തിന്റെ ഉദാഹരണമാണ്.സംഭവിച്ചതെന്ത്: എട്ടുമീറ്റർ ഉയരത്തിൽ റോഡ് നിർമിച്ച ഭാഗം മൃദുലമായ, കളിമണ്ണുനിറഞ്ഞ കാർഷികഭൂമിയായിരുന്നു. ഇതുപോലുള്ള താഴ്ന്നപ്രദേശങ്ങളിലെ കൃഷിഭൂമി സാധാരണ അത്ര ഉറച്ചതല്ല. ഈ ഭൂമിക്ക് താങ്ങാനാവുന്നതിലും അഞ്ചുമടങ്ങു ഭാരമാണ് ഇവിടെ റോഡിനുണ്ടായിരുന്നത്. സ്വാഭാവികമായും മണ്ണിന്റെ അടിത്തറയിളകി പാത തകർന്നു. ഇതൊരു നിർമാണപ്പിഴവല്ല, എൻജിനിയറിങ് പരാജയമാണ്.
Source link