KERALA

നേരമ്പോക്ക് പ്രൊഡക്ഷന്‍സിന്റെ ജയസൂര്യ – വിനായകന്‍ ഫാന്റസി കോമഡി ചിത്രം; സംവിധാനം പ്രിന്‍സ് ജോയ് 


സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജയസൂര്യ, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന്‍ മാനുവല്‍ തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. നേരമ്പോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംതുരുത്തിയില്‍ വെച്ചു നടന്നു. ജയസൂര്യയും വിനായകനും മറ്റുപ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും പൂജാ വേളയില്‍ സന്നിഹിതരായി.


Source link

Related Articles

Back to top button