KERALA

പച്ചപിടിച്ച് കിഴക്കൻ മേഖലയിലെ ബജറ്റ് ടൂറിസം; കൂത്താട്ടുകുളത്തെ ആനവണ്ടി സവാരിക്ക് പ്രിയമേറുന്നു


കൂത്താട്ടുകുളം: കിഴക്കൻ മേഖലയിൽ ആദ്യമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമിട്ട കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി മൂന്നുവർഷം പൂർത്തിയാക്കി.2022 ഏപ്രിൽ 10-ന് അഞ്ചുരുളിയിലേക്കുള്ള ആദ്യ വിനോദയാത്രയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എംഎൽഎയാണ് പച്ചക്കൊടി വീശിയത്. 2025 ഏപ്രിൽ 10-ന് മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ 337 യാത്രകളിലായി 15,000 പേരാണ് കൂത്താട്ടുകുളത്തുനിന്നുള്ള ആനവണ്ടി സവാരി നടത്തിയത്. മധ്യവേനലവധിക്കാലത്തെ യാത്രകൾക്ക് നൂറുകണക്കിനാളുകളാണ് ക്യൂവിലുള്ളത്.


Source link

Related Articles

Back to top button