പണം മുടക്കുന്നത് ഞങ്ങൾ, ഷൈനിനെ മാറ്റിനിർത്തുന്നതിൽ തീരുമാനമെടുക്കും; FEFKAയെ തള്ളി നിർമാതാക്കൾ

കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫെഫ്കയെ തള്ളി നിർമാതാക്കളുടെ സംഘടന. ഷൈനിന് ഒരവസരം കൂടി നൽകുമെന്ന ഫെഫ്കയുടെ തീരുമാനമാണ് നിർമാതാക്കൾ തള്ളിക്കളഞ്ഞത്. ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാകേഷ്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷൈൻ ടോം ചാക്കോ വരുന്നുണ്ടെന്നും അദ്ദേഹത്തെ കാണുന്നുണ്ടെന്നും ബി. ഉണ്ണിക്കൃഷ്ണൻ തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഫെഫ്ക്കയുടെ ഓഫിസിൽ വരുന്നതിന് തങ്ങൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ്. കാരണം സിനിമയിൽ ആളെ കാസ്റ്റ് ചെയ്യുന്നതും ശമ്പളം കൊടുക്കുന്നതും നിർമാതാവാണ്. സംവിധായകനുമായോ തിരക്കഥാകൃത്തുമായോ ആലോചിച്ചായിരിക്കും ഒരാളെ കാസ്റ്റ് ചെയ്യുന്നത്. എങ്കിലും പ്രതിഫലം കൊടുക്കുന്ന ആളെന്ന നിലയിൽ അയാൾ വേണോ, അതല്ലാതെ മറ്റൊരാൾ വേണോ എന്ന് തീരുമാനിക്കേണ്ട അവകാശം നിർമാതാവിനുതന്നെയാണ്.
Source link