ഉഷ്ണതരംഗം കടുക്കുന്നു; ഡല്‍ഹിയിലെ ചേരികളില്‍ വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ വിതരണം ചെയ്ത് തപ്‌സി പന്നു

വേനലില്‍ ഉഷ്ണതരംഗം കടുക്കുന്നതിനിടെ ഡല്‍ഹിയിലെ ചേരികളില്‍ കുടിവെള്ള ഡിസ്‌പെന്‍സറുകളും വെള്ളക്കുപ്പികളും വിതരണം ചെയ്ത് ബോളിവുഡ് താരം തപ്‌സി പന്നു. ഹേംകുന്ത് ഫൗണ്ടേഷൻ എന്ന എന്‍ജിഒയുമായി ചേര്‍ന്നാണ് തപ്‌സി പന്നു ഇവ വിതരണം ചെയ്തത്. ചേരിയിലെ ജനങ്ങളുമായി സംസാരിക്കുന്നതിന്റേയും വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ വിതരണം ചെയ്യുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘ഈ വേനല്‍ക്കാലത്ത് സ്വയം തയ്യാറെടുക്കാന്‍ അവരെ സഹായിക്കുകയാണ്. ഇത്തവണ അവരുടെ കുടുംബങ്ങള്‍ക്കായി തണുത്തവെള്ളം ശേഖരിച്ചുവെക്കാനാണ് സഹായിക്കുന്നത്. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് ആളുകളെ സഹായിക്കുന്നതിന്റെ ആനന്ദം യഥാര്‍ഥമാണ്. ഒന്ന് ശ്രമിച്ചുനോക്കൂ.’ -ചിത്രങ്ങള്‍ക്കൊപ്പം തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റിനുതാഴെ തപ്‌സിയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Source link