എറണാകുളത്ത് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുത്തന്‍കുരിശ് മാനന്തടത്ത് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടിത്തം. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തം ഉണ്ടായത്. വര്‍ക്ക്‌ഷോപ്പിന് അകത്തുണ്ടായിരുന്ന പന്ത്രണ്ടോളം കാറുകള്‍ ഭാഗികമായി കത്തി. പത്തോളം കാറുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെത്തിക്കാനായി.മൂന്നു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേന തീയണച്ചത്. പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നീ നിലയങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റുകളും 30 സേനാംഗങ്ങളും എത്തിയാണ് തീയണച്ചത്. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാര്‍, സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Source link