KERALA
പരാതിനല്‍കാന്‍ കൂട്ടുപോയ സ്ത്രീയുടെ കൈ പോലീസ് തല്ലിയൊടിച്ചെന്ന് ആരോപണം; കൈക്ക് മൂന്ന് പൊട്ടല്‍

തിരുവന്‍വണ്ടൂര്‍ (ആലപ്പുഴ): അയല്‍വാസിയായ സ്ത്രീയുടെ കുടുംബവിഷയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിനല്‍കാന്‍ കൂട്ടിനായി കൊണ്ടുപോയ സ്ത്രീക്ക് പോലീസിന്റെ മര്‍ദനമേറ്റതായി പരാതി. കൈക്കു മൂന്നു പൊട്ടലുണ്ട്. ചെങ്ങന്നൂരിലെ മുതിര്‍ന്ന പോലീസുകാരന്‍ മര്‍ദിച്ചെന്നാണു പരാതി.തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് തറയില്‍ ടി.ബി. രാധയ്ക്കാണ് (53) മര്‍ദനമേറ്റത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത-മനുഷ്യാവകാശ കമ്മിഷനുകള്‍ക്കും പരാതിനല്‍കിയിട്ടുണ്ട്.
Source link