WORLD

കളത്തിൽ ഗോളടിയും ഇടയ്ക്ക് തമ്മിലടിയും; നാടകീയ നിമിഷങ്ങൾക്കൊടുവിൽ ബ്രസീലിനെ 4–1ന് വീഴ്ത്തി അർജന്റീന, ലോകകപ്പിന് യോഗ്യത നേടി– വിഡിയോ


ബ്യൂനസ് ഐറിസ് ∙ കയ്യാങ്കളിയുടെ കാര്യത്തിൽ വീറും വാശിയും ആവോളം കണ്ടെങ്കിലും, ഏറെക്കുറെ ഏകപക്ഷീയമായി മാറിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4–1നാണ് അവർ ജയിച്ചുകയറിയത്. ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന, ബദ്ധവൈരികൾക്കെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന 3–1ന് മുന്നിലായിരുന്നു.അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ്(4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ഏക ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ നേടി.


Source link

Related Articles

Back to top button