പരിഹാസം തുടർന്ന് ഷൈൻ, ട്വന്റി 20യിലെ രംഗവും വിൻ സിക്കൊപ്പമുള്ള പോസ്റ്റർ കൊണ്ടും കുത്ത്

ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ വാര്‍ത്തയ്ക്ക് പരിഹാസവുമായി വീണ്ടും നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമാരംഗം പങ്കുവെച്ചുകൊണ്ടാണ് പരിഹാസം. താരസംഘടനയായ ‘അമ്മ’യിലെ മുഴുവന്‍ അംഗങ്ങളും അഭിനയിച്ച ‘ട്വന്റി20’ എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചുകൊണ്ടാണ് പരിഹാസം.ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവരാജപ്രതാപ വർമ എന്ന കഥാപാത്രം ഹോട്ടല്‍ മുറിയില്‍നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗമാണ് ഷൈന്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് പരിഹാസം. അതിനിടെ, തനിക്കെതിരേ ലഹരി ആരോപണം ഉന്നയിച്ച വിന്‍ സി അലോഷ്യസിനൊപ്പം അഭിനയിച്ച ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ പോസ്റ്ററും താരം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘സൂത്രവാക്യം’ ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്നായിരുന്നു വിന്‍ സിയുടെ പരാതി.
Source link