‘പറ്റുമെങ്കിൽ സിക്സ് അടിക്ക്, കോലിയെ വെല്ലുവിളിച്ചു’; പാക്കിസ്ഥാൻ സ്പിന്നർ ‘ചൊറിഞ്ഞത്’ ഗില്ലിനെ മാത്രമല്ല!

ലഹോർ∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ‘കയറിപ്പോകാൻ’ ആംഗ്യം കാണിച്ചു വൻ വിമര്‍ശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് അബ്രാർ. അബ്രാറിന്റെ ആഘോഷ പ്രകടനത്തിനെതിരെ മുൻ പാക്കിസ്ഥാൻ താരം വാസിം അക്രമും രംഗത്തെത്തിയിരുന്നു.കോലിക്കെതിരെ പന്തെറിയുമ്പോൾ പറ്റുമെങ്കില്‍ ഒരു സിക്സടിക്ക് എന്നു പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതായി അബ്രാർ പാക്ക് മാധ്യമത്തോടു പറഞ്ഞു. കോലിക്കെതിരെ പന്തെറിയാൻ ലഭിച്ച അവസരത്തിൽ പരമാവധി വെല്ലുവിളി ഉയർത്തുകയായിരുന്നു ലക്ഷ്യമെന്നും അബ്രാർ വ്യക്തമാക്കി. ‘‘കോലിക്കെതിരെ പന്തെറിയുകയെന്ന കുട്ടിക്കാലം മുതലുള്ള എന്റെ മോഹം ദുബായിൽവച്ച് നടന്നു. അതൊരു വലിയ വെല്ലുവിളിയായിരുന്നു. കോലിയെ കളിയാക്കാൻ ഞാൻ ശ്രമിച്ചു. പറ്റുമെങ്കില്‍ ഒരു സിക്സടിക്കാൻ പറഞ്ഞു. പക്ഷേ അദ്ദേഹം ദേഷ്യപ്പെട്ടില്ല.’’
Source link