ബജറ്റ് ‘വ്യാപാര’ത്തിലും വിപണിക്ക് നേട്ടത്തുടക്കം; റെയിൽവേ ഓഹരികൾ കുതിക്കുന്നു, ആവേശം നിലനിർത്തുമോ നിർമല?

ബജറ്റ് പ്രമാണിച്ച് ഇന്നു പ്രത്യേക വ്യാപാരം നടത്തുന്ന ഓഹരി വിപണിക്ക് തുടക്കം നേട്ടത്തോടെ. സാമ്പത്തിക വളർച്ച തിരികെപ്പിടിക്കാനായി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നിരവധി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി സൂചികകളുടെ മുന്നേറ്റം. ബജറ്റിന് മുമ്പുള്ള സെഷൻ പുരോഗമിക്കുമ്പോൾ സെൻസെക്സുള്ളത് 247 പോയിന്റ് (0.32%) നേട്ടവുമായി 77,747ൽ. നിഫ്റ്റി 73 പോയിന്റ് (+0.31%) ഉയർന്ന് 23,582ലുമെത്തി. ഒരുവേള സെൻസെക്സ് ഇന്ന് 77,832 വരെ ഉയർന്നിരുന്നു. ഉപഭോക്തൃവിപണിക്ക് കരുത്തേകാനായി ആദായനികുതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ നിർമല തയാറായേക്കുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളുമുണ്ടായേക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, തൊഴിലില്ലായ്മ നിരക്കിന്റെ വർധനയ്ക്ക് തടയിടുകയെന്ന ദൗത്യവും നിർമലയ്ക്ക് മുന്നിലുണ്ട്. ബജറ്റിന് മുന്നോടിയായി കഴിഞ്ഞ 4 ദിവസവും നേട്ടത്തോടെയാണ് ഓഹരി വിപണികൾ വ്യാപാരം പൂർത്തിയാക്കിയത്.ഇർകോൺ 3.56%, ഐആർസിടിസി 2% എന്നിങ്ങനെയും നേട്ടത്തിലാണ്. വിശാല വിപണിയിൽ ഒരു ശതമാനത്തിലേറെ ഉയർന്ന് നിഫ്റ്റി റിയൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. പ്രതിരോധം, റിയൽറ്റി, റെയിൽവേ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, വളം, ഇൻഷുറൻസ്, പുനരുപയോഗ ഊർജം മേഖലകളിലെ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം.
Source link