KERALA

പൂക്കളുടെ നിറങ്ങള്‍ക്കുപിന്നിലെ രഹസ്യമെന്ത്?; പഠിക്കാം ഫ്‌ളോറല്‍ റേഡിയോമെട്രി 


ഇന്ത്യയില്‍ ആദ്യമായി ഫ്‌ളോറല്‍ റേഡിയോമെട്രി കോഴ്‌സ് അവതരിപ്പിച്ച സ്ഥാപനമാണ് കേരള ഡിജിറ്റല്‍ സര്‍വകലാശാല. പൂക്കളുടെ നിറങ്ങളും പ്രകാശവും പരാഗണജീവികളുമായുള്ള ബന്ധവുമെല്ലാം പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫ്‌ളോറല്‍ റേഡിയോമെട്രി. ഡിജിറ്റല്‍ സര്‍വകലാശാലയിലുള്ള സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുന്നുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഫ്‌ളോറല്‍ റേഡിയോമെട്രി ഗവേഷണങ്ങള്‍ വംശനാശഭീഷണി നേരിടുന്ന പൂക്കളെയും പരാഗണജീവികളെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. വിവിധ പ്രകാശ സാഹചര്യങ്ങളില്‍ പൂക്കളുടെ നിറങ്ങള്‍ എങ്ങനെ മാറുന്നു എന്നത് ഈ പഠനം വ്യക്തമാക്കുന്നു. പൂക്കളുടെ നിറങ്ങളാണ് പരാഗണജീവികളെ ആകര്‍ഷിക്കുന്നത്. 1960-കളില്‍ സി.വി രാമന്‍ ആണ് പൂവുകളുടെ ഈ പ്രത്യേകതയെ പറ്റി പഠിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വെച്ചത്.


Source link

Related Articles

Back to top button