WORLD
പൂഞ്ഞാറിൽ കഞ്ചാവുമായി 10–ാം ക്ലാസുകാരൻ പിടിയിൽ; പിടിവലിക്കിടെ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരുക്ക്

ഈരാറ്റുപേട്ട (കോട്ടയം)∙ പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസിന്റെ പിടിയിൽ. വിദ്യാർഥിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ നിലത്തു വീണ് എക്സൈസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപാറയ്ക്കു സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കയ്യിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്ക് സ്റ്റാർട്ട് ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ടുനീങ്ങിയതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു. വീണു പരുക്കേറ്റ പ്രസാദിന്റെ കയ്യിൽ പൊട്ടലുണ്ട്.
Source link