KERALA
പ്ലസ്വൺ അപേക്ഷകൾ 4.62 ലക്ഷം, മുന്നിൽ മലപ്പുറം

ഹരിപ്പാട്: പ്ലസ്വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം ചൊവ്വാഴ്ച വൈകീട്ട് പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 4,62,116 എണ്ണം. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിൽ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ എസ്എസ്എൽസി പരീക്ഷജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. സിബിഎസ്ഇ- 23,075, ഐസിഎസ്ഇ- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്കൂൾ പ്രവേശനം- 1,850.24-ന് ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് ജൂൺ രണ്ടിനാണ്. 17,675 അപേക്ഷകൾ കുറഞ്ഞു
Source link