WORLD

‘ബംഗ്ലദേശിലെ ഹിന്ദു പീഡനത്തെക്കുറിച്ച് മിണ്ടിയില്ല’: പൃഥ്വിരാജിന്റെ ദേശവിരുദ്ധത വ്യക്തമെന്ന് ഓർഗനൈസർ; ഇന്ദ്രജിത്തിനും വിമർശനം


മുംബൈ ∙ ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ‘എമ്പുരാൻ’ സിനിമയ്ക്കും നടനും സംവിധായകനുമായ പൃഥ്വിരാജിനും എതിരെ വീണ്ടും കടുത്ത വിമർശനം. സനാതന ധർമത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകൾ എടുത്തുപറഞ്ഞുള്ള ലേഖനത്തിലാണ് വിമർശനം. പൃഥ്വിരാജിന്റെ വിവിധ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിന്റെ നടപടിയെ അംഗീകരിക്കുന്നുമുണ്ട്. ആധുനികവൽക്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുരോഗമന നടപടികളെ എതിർക്കാൻ ശ്രമിച്ച ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ് എന്നും ഇതിൽനിന്നു തന്നെ അദ്ദേഹത്തിന്റെ ദേശവിരുദ്ധത വ്യക്തമാണെന്നും ഓർഗനൈസർ ആരോപിക്കുന്നു.  സിഎഎ പ്രതിഷേധത്തിലും അദ്ദേഹം ശബ്ദമുയർത്തി. സിഎഎയെ എതിർക്കുന്നവരോട് ‘എഴുന്നേൽക്കാൻ’ ആഹ്വാനം ചെയ്തു. സിഎഎ പ്രതിഷേധത്തിനിടെ ജാമിയ മിലിയ വിദ്യാർഥികളെ പിന്തുണക്കുകയും ചെയ്തു. കൂടാതെ, ഡൽഹി പൊലീസിനെ നേരിടുന്ന ആയിഷ റെന്നയെ പിന്തുണച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഇന്ദ്രജിത്ത് സുകുമാരനും രംഗത്തെത്തിയിരുന്നതായി ലേഖനത്തിൽ പറയുന്നു. അതേസമയം, മുനമ്പം കേസ് പോലുള്ള പ്രാദേശിക വിഷയങ്ങളിൽ, വഖവ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ പൃഥിരാജിന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും ലേഖനം ആരോപിക്കുന്നു. സിഎഎയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, പക്ഷേ ബംഗ്ലദേശിലെ ഹിന്ദു പീഡനത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.


Source link

Related Articles

Back to top button