ബംഗ്ലദേശ് അടക്കം 14 രാജ്യങ്ങൾക്ക് ട്രംപിന്റെ പുതിയ താരിഫ്; യുഎസിൽ ഓഹരിത്തകർച്ച, ഗ്രീക്ക് കപ്പലിനെതിരെ ഹൂതി ആക്രമണം, തിരിച്ചുകയറി എണ്ണവില

ബംഗ്ലദേശും ജപ്പാനും ഉൾപ്പെടെ 14 രാജ്യങ്ങൾക്കുമേൽ പരിഷ്കരിച്ച പകരംതീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 മുതൽ 40 ശതമാനം വരെ തീരുവയാണ് ഏർപ്പെടുത്തുന്നതെന്ന് 14 രാജ്യങ്ങൾക്കും അയച്ച കത്തിൽ ട്രംപ് വ്യക്തമാക്കി. തിരിച്ചടിക്കാൻ ശ്രമിക്കരുതെന്നും അങ്ങനെയുണ്ടായാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.താരിഫ് മറികടക്കാൻ ‘വളഞ്ഞവഴി’ സ്വീകരിച്ചാലും കൂടുതൽ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ചില രാജ്യങ്ങൾ ഉയർന്ന താരിഫിനെ മറികടക്കാൻ മൂന്നാംകക്ഷി രാജ്യങ്ങൾ വഴി (ഗുഡ്സ് ട്രാൻസ്ഷിപ്മെന്റ്) വഴി യുഎസിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.ഇതിനു പുറമെ, അമേരിക്ക-വിരുദ്ധ നിലപാടെടുത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള ‘ബ്രിക്സ്’ രാജ്യങ്ങൾക്കുമേൽ അധികമായി 10% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുത്ത ബ്രിക്സ് യോഗം ഇറാനെതിരായ ആക്രമണങ്ങളെ ഉൾപ്പെടെ അപലപിച്ചിരുന്നു. മാത്രമല്ല, ഡോളറിനെ കൈവിട്ട് സ്വന്തം കറൻസികളിൽ വ്യാപാരം നടത്താൻ ബ്രിക്സ് രാജ്യങ്ങൾ ശ്രമിക്കുന്നതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.ഗിഫ്റ്റ് നിഫ്റ്റിയിൽ സമ്മർദം
Source link