ബച്ചനെ കടക്കെണിയിലാക്കിയ ലോകസുന്ദരി, ‘സ്വിം സ്യൂട്ടിൽ’ നഷ്ടം 90 കോടി: മിസ് വേൾഡ് കീഴടക്കാൻ തെലങ്കാന, മുന്നിൽ സ്മിത

മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന് വീണ്ടും വേദിയൊരുക്കി പുതിയ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. രാജ്യാന്തര ഇവന്റുകൾക്ക് തുടർച്ചയായി വേദിയൊരുക്കുന്നതിലൂടെ ആഗോള രംഗത്തെ ഇന്ത്യൻ ‘ഇമേജിന്’ മേക്ക് ഓവർ കൂടിയാണിത്. മിസ് വേൾഡ് മത്സരത്തിന് ഒരു രാജ്യം തുടർച്ചയായി രണ്ടു തവണ വേദിയാകുന്നത് അപൂർവമാണ്. ഏറ്റവുമധികം തവണ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ചിട്ടുള്ള ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയിൽ (1999, 2000) തുടർച്ചയായി മത്സരവേദിയായിട്ടുള്ളതും.
ആഗോളശ്രദ്ധ ക്ഷണിച്ച് എഴുപത്തിരണ്ടാം ലോക സുന്ദരി മത്സരത്തിനായി ഇന്ത്യ അണിഞ്ഞൊരുങ്ങുമ്പോൾ അണിയറയിലെ കഥകൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഇന്ത്യയ്ക്കു വീണ്ടും മത്സരവേദിയാകാനുള്ള നറുക്കു വീണത്? ഇന്ത്യയിലെ ഒരു സംസ്ഥാനം നേരിട്ട് മിസ് വേൾഡ് മത്സരവേദി ‘പിച്ച്’ ചെയ്തെടുത്തതെങ്ങനെ? ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം ആര്? – ഉത്തരങ്ങൾ തേടാം.
Source link