‘വധുവിനെ കണ്ടെത്തി, പ്രണയവിവാഹമാണ്’; വിവാഹിതനാവുന്നെന്ന് സ്ഥിരീകരിച്ച് നടൻ വിശാൽ

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് വിശാൽ. അദ്ദേഹം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാവുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരിക്കുകയാണ്.ഏതാനും ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞത്. “അതെ, തന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും.” വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
Source link