WORLD

ബുമ്ര ഷമിയേപ്പോലൊരു ബോളർ, ഇംഗ്ലണ്ട് പര്യടനത്തിൽ എന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ല: 2 മാസം മുൻപേ ‘നീട്ടിയെറിഞ്ഞ്’ ഡക്കറ്റ്


ലണ്ടൻ∙ ജൂൺ മുതൽ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന അവകാശവാദവുമായി ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റ് രംഗത്ത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, ബുമ്ര തന്നെ ഞെട്ടിക്കുമെന്നൊന്നും കരുതുന്നില്ലെന്ന് ഡക്കറ്റ് അവകാശപ്പെട്ടു. ഏറ്റവും ഒടുവിൽ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയപ്പോൾ 2–2 സമനിലയായിരുന്നു ഫലം. 2024ൽ പര്യടനത്തിന് ഇവിടേക്ക് എത്തിയ ഇംഗ്ലണ്ട് ടീമിനെ 4–1ന് തകർക്കുകയും ചെയ്തു.‘‘നാട്ടിൽ കളിക്കുന്ന ഇന്ത്യൻ ടീമും വിദേശത്തു കളിക്കുന്ന ഇന്ത്യൻ ടീമും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് അവർ ഞങ്ങൾക്ക് തോൽപ്പിക്കാനുള്ള ടീമേയുള്ളൂ. എന്തായാലും ഈ പരമ്പര ആവേശകരമാകുമെന്ന് തീർച്ച’ – ബെൻ ഡക്കറ്റ് പറഞ്ഞു.


Source link

Related Articles

Back to top button