KERALA

സ്ഥിരവരുമാനവും സംതൃപ്തിയുമുള്ള ജോലി; അഭിനയജീവിതം ഉപേക്ഷിച്ച് ഹോട്ടല്‍ വെയ്ട്രസായി നടി


ഒരു അഭിനേതാവുകയും ഗ്ലാമറസ് ജീവിതം സ്വപ്‌നം കാണുകയും ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ അഭിനയജീവിതം ഉപേക്ഷിച്ച് ഒരു ഹോട്ടലില്‍ വെയിട്രസ് ആയുള്ള ജോലി ചെയ്യുകയാണ് ഹോങ്കോങ്ങില്‍ നിന്നുള്ള നടിയായ മാഗി യു മിയാവോ. ഒട്ടേറെ ടിവി ഷോകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള യു മിയാവോ 2023-ലാണ് അഭിനയജീവിതം ഉപേക്ഷിച്ചത്. സ്ഥിരതയോടുള്ള ജോലി ചെയ്യുന്നതാണ് തനിക്ക് താത്പര്യമുള്ള കാര്യമെന്നും നടിയായിരുന്നപ്പോള്‍ ഇത്രത്തോളം ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും യു മിയാവോ പറയുന്നു. ഒരു വെയിട്രസ് എന്ന നിലയില്‍ ഇപ്പോഴത്തെ ജീവിതം കൂടുതല്‍ സംതൃപ്തി നല്‍കുന്നുവെന്നും അവര്‍ പറയുന്നു.


Source link

Related Articles

Back to top button