WORLD
കെ.ഇ.ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ; ആറു മാസം സസ്പെൻഷൻ

തിരുവനന്തപുരം ∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സസ്പെൻഡ് ചെയ്ത് സിപിഐ. ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്.പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി. തീരുമാനം സംസ്ഥാന കൗൺസിലിനെ അറിയിക്കും. പാർട്ടി നടപടിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഇസ്മായിൽ പറഞ്ഞു.
Source link