‘എനിക്ക് നിന്നെ അറിയാം, സത്യം ഒരുനാള്‍ പുറത്തുവരും’; രവി മോഹൻ-കെനിഷ വിഷയത്തിൽ പ്രതികരിച്ച് സുഹൃത്ത്

തമിഴ് നടന്‍ രവി മോഹനും (ജയം രവി) ഗായിക കെനിഷാ ഫ്രാന്‍സിസും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്ത് നിറയുന്നത്. രവി മോഹനും ഭാര്യ ആരതിയും വേര്‍പിരിയാന്‍ കാരണം കെനിഷയുമായുള്ള പ്രണയമാണെന്നാണ് തമിഴകത്തെ സംസാരം. എന്നാല്‍ തെറാപ്പിസ്റ്റ് കൂടിയായ കെനിഷ ഇക്കാര്യം നേരത്തേ നിഷേധിച്ചിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി കെനിഷയുടെ സുഹൃത്തും രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ക്ക് എത്രത്തോളം ക്രൂരന്മാരും തെറ്റിദ്ധരിക്കപ്പെടുന്നവരും വൃത്തികെട്ടവരുമാകാന്‍ കഴിയുമെന്നതിന് താന്‍ സാക്ഷിയാണെന്ന് സ്റ്റൈലിസ്റ്റായ വിജയശാന്തി രാജേശ്വര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ആളുകള്‍ കരുതുന്നതുപോലെ ഒരാളല്ല കെനിഷ. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും വിജയശാന്തി കുറിച്ചു. പോസ്റ്റ് കെനിഷ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. കെനിഷയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പാണ് വിജയശാന്തി പോസ്റ്റ് ചെയ്തത്.
Source link