KERALA

മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 10 വർഷം, അവകാശികൾക്ക് ഉടൻ ക്ലെയിം അനുവദിക്കണം- മനുഷ്യാവകാശ കമ്മിഷന്‍


തിരുവനന്തപുരം: പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്ത കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ കമ്പനി രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെയാണ് കാണാതായത്. ഇത്തരം കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂര്‍വമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ക്കും കേരള ഫിഷര്‍മെന്‍ വെല്‍ഫയര്‍ ബോര്‍ഡ് കമ്മിഷണര്‍ക്കുമാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ബിജുവിനെ കടലില്‍ കാണാതായെന്ന സബ് കളക്ടറുടെ സാക്ഷ്യപത്രം (മാന്‍ മിസിങ് സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടെ ഹാജരാക്കിയിട്ടാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button