KERALA

മലയാളത്തില്‍ പുതുചരിത്രം; എമ്പുരാന്‍ ഐമാക്‌സ് ട്രെയ്‌ലര്‍ മുംബൈയില്‍ ലോഞ്ച് ചെയ്തു


തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് വ്യാഴാഴ്ച മുംബൈയില്‍നടന്നു. മുംബൈ മലാഡിലെ ഇന്‍ഓര്‍ബിറ്റ് മാളിലെ ഇനോക്‌സ് മെഗാപ്ലെക്സില്‍ നടന്ന ചടങ്ങില്‍ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍, രചയിതാവ് മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, അഭിമന്യു സിങ്, നിര്‍മാതാവ് ഗോകുലം ഗോപാലന്‍, ഗോകുലം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, നോര്‍ത്ത് ഇന്ത്യ വിതരണക്കാരായ എഎ ഫിലിംസ് ഉടമ അനില്‍ തഡാനി, ഗോകുലം ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത് നായര്‍ എന്നിവര്‍ പങ്കെടുത്തു.മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി 12.30-ഓടെ ഓണ്‍ലൈനില്‍ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കും. ചിത്രത്തിന്റെ ഓവര്‍സീസ് ബുക്കിംഗ് ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.


Source link

Related Articles

Back to top button