INDIA

വിപണിയില്‍ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പാഴായി, ലോകം കാത്തിരിക്കുന്നു ട്രംപ് താരിഫുകൾ നാളെ


ഇന്നും ഭേദപ്പെട്ട തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും മുന്നേറാനാകാതെ നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബജാജ് ഫിൻസെർവിന്റെയും എച്ച്സിഎൽ ടെക്കിന്റെയും 3%ൽ കൂടുതൽ വീഴ്ചകളും ഇൻഫോസിസിന്റെയും ടിസിഎസിന്റെയും ഐസിഐസി ബാങ്കിന്റെയും മൂന്ന് ശതമാനത്തിനടുത്ത് വീഴ്ചകളുമാണ് ഇന്ത്യൻ വിപണിയെ തകർത്തത്. നിഫ്റ്റി 23,565 പോയിന്റ് വരെ മുന്നേറിയ ശേഷം 353 പോയിന്റുകൾ തകർന്ന് 23165 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1390 പോയിന്റുകൾ നഷ്ടമാക്കി 76,024 പോയിന്റിലും ക്ളോസ് ചെയ്തു. വാഹന വില്പന അമേരിക്കൻ താരിഫിന് മുൻപ് തന്നെ ടെസ്‌ലക്ക് വഴിയൊരുക്കാനായി വാഹന ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവനുവദിച്ചേക്കാനുള്ള സാധ്യത വാഹന വില്പനക്കണക്കുകളുടെ പിന്തുണയിൽ ഇന്ന് വലിയ നഷ്ടമൊഴിവാക്കിയ ഓട്ടോ സെക്ടറിന് ഭീഷണിയാണ്. 


Source link

Related Articles

Back to top button