KERALA
മുംബൈയിൽ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; ഒരാൾ ചികിത്സയിൽ

മുംബൈ: മുംബൈയിൽ നിർമാണത്തിലിരിക്കുന്ന ഒരുകെട്ടിടത്തിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാലുതൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ഹസിപാൽ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് നാഗ്പാഡയിലെ ബിസ്മില്ല സ്പേസ് കെട്ടിടത്തിലാണ് സംഭവം.ടാങ്കിനുള്ളിൽ കയറിയ അഞ്ചുപേർ ബോധരഹിതരാകുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. പുർഹാൻ ഷെയ്ഖ് എന്ന തൊഴിലാളി സുഖംപ്രാപിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.
Source link