മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി, വിദേശ ഫണ്ടുകൾ തിരികെ വരുമോ?

ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചപ്പോഴും ജാപ്പനീസ്, കൊറിയൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകളുടെ പിന്തുണയിൽ നേട്ടത്തിൽ ക്ളോസ് ചെയ്തു. ഐടി സെക്ടറിലെ വില്പന സമ്മർദ്ദം ശക്തമായിട്ടും 22800 പോയിന്റിൽ പിന്തുണ ഉറപ്പിച്ച നിഫ്റ്റി തിരിച്ചു 22940 പോയിന്റ് വരെ മുന്നേറിയ ശേഷം 73 പോയിന്റുകൾ മുന്നേറി 22907 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 147 പോയിന്റ് നേട്ടത്തിൽ 75449 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.വിദേശ ഫണ്ടുകളുടെ സമീപനമെന്ത് ?ഫെബ്രുവരിയിലെ മികച്ച പണപ്പെരുപ്പക്കണക്കുകൾ ഫെഡ് ചെയർമാന്റെ മുൻ പ്രസ്താവനകൾ തിരുത്താൻ കാരണമായേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. നിലവിൽ 4.50%ൽ ഉള്ള അമേരിക്കൻ ഫെഡ് നിരക്കിൽ ഇത്തവണ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഫെഡ് നിരക്ക് പ്രൊജക്ഷനിലെ മാറ്റങ്ങൾ വിപണിയുടെ ഗതി സാധീനിക്കും. ഫെഡ് ചെയർമാന്റെ നാളത്തെ പ്രസ്താവനകൾക്കായി കാത്തിരിക്കുകയാണ് വിപണി.
Source link