‘ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്’ പഹല്‍ഗാമിലെ മലയാളിസംഘം

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാം സാക്ഷ്യം വഹിച്ചത്. മലയാളികളടക്കം നിരവധി സഞ്ചാരികളാണ് താഴ്‌വരയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞദിവസമുണ്ടായിരുന്നത്. പെഹല്‍ഗാമിലെത്തിയ 25 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന് ഓപ്പറേറ്റര്‍ അജീഷ് ബാലന്‍ അറിയിച്ചു. പഹല്‍ഗാമില്‍ എത്താന്‍ പത്ത് മിനുട്ട് മാത്രമുള്ളപ്പോഴാണ് ബൈസരണിലെ ഭീകരാക്രമണം. അവിടേക്ക് പോകരുതെന്ന് അറിയിപ്പ് കിട്ടിയ സംഘം ഉടന്‍ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് അജീഷ് പറയുന്നു’ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഞങ്ങളെല്ലാം സുരക്ഷിതരാണ്. ഇന്ന് ഉച്ചയ്ക്ക് കേരളത്തിലേക്ക് തിരിക്കും. നാട്ടില്‍ നിന്ന് ആശങ്കയോടെ പലരും വിളിക്കുന്നുണ്ട്. ഫോണ്‍ കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലാണ്. എല്ലാവരും സുരക്ഷിതരാണ്’- അജീഷ് ബാലന്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള 22 അംഗ സംഘവും സുരക്ഷിതമായി ഹോട്ടലിലെത്തിയതായി അജീഷ് അറിയിച്ചു.
Source link