KERALA
മോദി ട്രൂത്ത് സോഷ്യലില്‍, ആദ്യചിത്രം ഹൗഡി മോദിയിലേത്; ട്രംപിന് ‘മൈ ഫ്രണ്ട്’ എന്ന് വിശേഷണം

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച 7.30-ഓടെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് മോദി ഇക്കാര്യം അറിയിച്ചത്. 2019-ല്‍ ടെക്‌സാസില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോദി തന്റെ ട്രൂത്ത് സോഷ്യല്‍ പ്രവേശനം പ്രഖ്യാപിച്ചത്.ട്രൂത്ത് സോഷ്യലില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി കുറിച്ചു. വരാനിരിക്കുന്ന നാളുകളില്‍ അര്‍ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ കൈ പിടിച്ചുയര്‍ത്തി ആള്‍ക്കൂട്ടത്തെ അഭിസംബോധനചെയ്യുന്ന ചിത്രമാണ് കുറിപ്പിനൊപ്പം പങ്കുവെച്ചത്.
Source link