WORLD
സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ മുങ്ങി; തുമ്പോളിയിൽ സിപിഎമ്മിൽ വൻ കലഹം, കൂട്ടരാജി

ആലപ്പുഴ∙ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ 5 മാസമായി നടപടിയെടുക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. ഇവിടെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജിവച്ചു സിപിഐയിൽ ചേർന്നിരുന്നു.വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. അംഗത്വ സൂക്ഷ്മപരിശോധനയിൽ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗൺസിലർ ഉൾപ്പെടെ 11 പേരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി.
Source link