മ്യൂച്വൽഫണ്ട് എസ്ഐപി വേണ്ടെന്നുവച്ചവരുടെ എണ്ണത്തിൽ വൻ വർധന; പ്രശ്‌നം ആശങ്കയോ സാങ്കേതികമോ?

മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ 100 രൂപ മുതൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ ജനുവരിയിൽ വൻ വർധന. എസ്ഐപി സ്റ്റോപ്പേജ് റേഷ്യോ ഡിസംബറിലെ 82.73 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 109 ശതമാനമായാണ് വർധിച്ചത്. സെപ്റ്റംബറിൽ ഇത് 60.72% മാത്രമായിരുന്നു.നിക്ഷേപകർക്കിടയിൽ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾക്കുമേലുള്ള ആത്മവിശ്വാസം ചോരുകയാണോ? അതോ അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞതൊരു സാങ്കേതികപ്രശ്‌നം മാത്രമാണോ?ആഴ്ച, മാസം, ത്രൈമാസം എന്നിങ്ങനെ മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമാണ് എസ്ഐപി. ചില ഫണ്ടുകൾ 100 രൂപ മുതൽ തവണവ്യവസ്ഥ അനുവദിക്കുന്നുണ്ട്. ജനുവരിയിൽ ഡിസംബറിലെ 54.27 ലക്ഷത്തെ അപേക്ഷിച്ച് പുതുതായി എസ്ഐപി അക്കൗണ്ട് എടുത്തവരുടെ എണ്ണം 56.19 ലക്ഷമായി കൂടിയിരുന്നു. 3 മാസമായി സജീവമല്ലാത്ത അക്കൗണ്ടുകളെ ഒഴിവാക്കാനായിരുന്നു നിർദേശം. എന്നാൽ, നിലവിൽ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി കൂട്ടത്തോടെ നീക്കിയതാണ് 25 ലക്ഷത്തോളം അക്കൗണ്ടുകൾ കുറയാൻ കാരണം. അല്ലായിരുന്നെങ്കിൽ കഴിഞ്ഞമാസത്തെ കണക്കിലും 20-25 ലക്ഷം അക്കൗണ്ടുകളുടെ വർധനയാണ് ഉണ്ടാകുമായിരുന്നതെന്നും ആംഫി പറയുന്നു.
Source link