KERALA
രക്ഷിതാക്കളുടെ പുനർവിവാഹശേഷം കുട്ടികളുടെ അനാഥത്വം ആശങ്കാജനകം -വനിതാ കമ്മിഷൻ

കോഴിക്കോട്: രക്ഷിതാക്കളുടെ പുനർവിവാഹശേഷം കുട്ടികൾ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.രക്ഷിതാക്കളുടെ പുനർവിവാഹശേഷം ആദ്യവിവാഹത്തിലെ കുട്ടികൾക്ക് അനാഥത്വം അനുഭവിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുകയാണ്. പെൺകുട്ടികൾ 18 വയസ്സിനുശേഷവും പ്രയാസം നേരിടുന്നു. വീടിനുള്ളിലെ അരക്ഷിതാവസ്ഥയും സ്വതന്ത്രമായി പുറത്തുപോകാനാവാത്തതും അവരെ പ്രതിസന്ധിയിലാക്കുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു.
Source link