KERALA
രചിന്‍ രവീന്ദ്ര പുറത്താകാതെ രക്ഷപ്പെട്ടത് മൂന്ന് തവണ; ഒടുവില്‍ കുറ്റി തെറിപ്പിച്ച് കുല്‍ദീപ്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ ന്യൂസീലന്‍ഡ് താരം രചിന്‍ രവീന്ദ്ര പുറത്താകാതെ രക്ഷപ്പെട്ടത് മൂന്നു തവണ. വെറും എട്ടു പന്തുകള്‍ക്കിടെ മൂന്ന് തവണ ലൈഫ് കിട്ടിയ രചിനെ ഒടുവില്‍ 11-ാം ഓവറില്‍ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു.മുഹമ്മദ് ഷമി എറിഞ്ഞ ഏഴാം ഓവറിലാണ് ആദ്യ അവസരം. ഇത്തവണ രചിന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈപ്പിടിയിലാക്കാന്‍ സാധിക്കാതിരുന്നത് ഷമിക്ക് തന്നെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സെമിയിലും സമാന രീതിയില്‍ ഷമി ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.
Source link