‘രാജേഷിനെതിരെ പരാതിയില്ല, സാമ്പത്തിക ചൂഷണം ചെയ്തത് ഭർത്താവ്’: ‘പുഴു’ സംവിധായിക പറയുന്നു

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നെത്തിയ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ മടക്കി അയച്ചുവെന്ന വാർത്തകളിൽ പ്രതികരിച്ച് ‘പുഴു’ സിനിമയുടെ സംവിധായിക റത്തീന. രാജേഷിനെതിരെ പാർട്ടിയിലോ മാധ്യമങ്ങളിലോ താനൊരു പരാതിയും കൊടുത്തിട്ടില്ലെന്നും സ്വന്തം ഭർത്താവിൽ നിന്നുണ്ടായ സാമ്പത്തിക ചൂഷണത്തിനാണ് കോടതിയെ സമീപിച്ചെതന്നും റത്തീന വെളിപ്പെടുത്തി.‘മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിലെ ചില സംഭവങ്ങളിൽ എന്റെ പ്രതികരണത്തിനായി ചില മാധ്യമങ്ങൾ സമീപിച്ചിരുന്നു. എന്റെ പേരിലുള്ള പരാതിയിൽ ചില നടപടികളുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. അത് ശരി വയ്ക്കുന്ന ചില മാധ്യമ റിപ്പോർട്ടുകളും കാണാനിടയായി. കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് ചില ആളുകൾ നടത്തുന്ന പ്രസ്താവനകളും എനിക്ക് നേരെ വിരൽ ചൂണ്ടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. വാർത്തകളിൽ കാണുന്നതുപോലെ എന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല. പാർട്ടിക്കോ മാധ്യമങ്ങൾക്കോ ഞാൻ അത്തരം ഒരു പരാതി കൊടുത്തിട്ടില്ല.
Source link