WORLD
‘രാജ്യത്തിന്റെ ഏറ്റവും പ്രശസ്തയായ പുത്രീ, ഞങ്ങൾ കാത്തിരിക്കുന്നു’, സുനിത വില്യംസിന് ഹൃദയം തൊട്ട് മോദിയുടെ കത്ത്

ന്യൂഡൽഹി ∙ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്തി നരേന്ദ്ര മോദി മാർച്ച് ഒന്നിന് അയച്ച കത്ത് പുറത്ത്. സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചതിനു ശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് കത്ത് പുറത്തുവിട്ടത്. അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും സന്ദർശിച്ചപ്പോൾ 2024 ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെ ക്ഷേമത്തെ കുറിച്ച് അന്വേഷിച്ചിരുന്നതായി മോദിയുടെ കത്തിൽ പറയുന്നു.
Source link