WORLD

രാജ്യാന്തര സ്വർണവില ‘നാഴികക്കല്ല്’ കടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു; കാരണമിതാണ്


രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,000 ഡോളർ മറികടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 8,220 രൂപയും 80 രൂപ താഴ്ന്ന് പവന് 65,760 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 8,230 രൂപയും  പവന് 65,840 രൂപയുമാണ് സർവകാല റെക്കോർഡ്.വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. 18 കാരറ്റ് സ്വർണത്തിന് വില കുറഞ്ഞെങ്കിലും വ്യത്യസ്ത നിരക്കുകളാണുള്ളത്. ഗ്രാമിന് 5 രൂപ വീതം കുറഞ്ഞ് ചിലകടകളിൽ 6,780 രൂപയും മറ്റു കടകളിൽ 6,765 രൂപയും.


Source link

Related Articles

Back to top button