റിയയോട് മാപ്പ് പറയൂ; സുശാന്തിന്റെ മരണത്തിലെ സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരിച്ച് നടി ദിയ

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കണ്ടെത്തി സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി ദിയാ മിര്‍സ. കേസുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ പെണ്‍സുഹൃത്തുമായിരുന്ന റിയ ചക്രവര്‍ത്തിയെ മാധ്യമ വിചാരണയ്ക്ക് വിധേയരാക്കിയവര്‍ അവരോട് മാപ്പു പറയണമെന്നാണ് ദിയയുടെ ആവശ്യം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ ഇക്കാര്യം ആവശ്യപ്പെട്ടത്. ”റിയയോടും അവരുടെ കുടുംബത്തോടും രേഖാമൂലം ക്ഷമാപണം നടത്താനുള്ള മര്യാദ മാധ്യമ മേഖലയിലെ ആര്‍ക്കാണുള്ളത്. നിങ്ങള്‍ പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു. വെറും ടിആര്‍പിയ്ക്കു വേണ്ടി നിങ്ങള്‍ കഠിനമായ വേദന നല്‍കുകയും അപമാനിക്കുകയും ചെയ്തു. മാപ്പു പറയൂ, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് അത്”, ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Source link