KERALA

റോഡ് വികസനം അവസാന ഘട്ടം; മൂവാറ്റുപുഴ നഗരത്തിൽ 15 മുതൽ സമ്പൂർണ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ


മൂവാറ്റുപുഴ: നഗര വികസനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഉപ റോഡുകൾ അടക്കം നാല് പ്രധാന റോഡുകൾ വൺവേ ആക്കാനും ട്രാഫിക് പോലീസിനെ കൂടാതെ 20 ഹോം ഗാർഡുമാരുടെ സേവനം അധികമായി ലഭ്യമാക്കാനും വ്യാഴാഴ്ച നഗരസഭാ ചെയർമാൻ പി.പി. എൽദോസിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു.നഗരത്തിൽ വെള്ളൂർക്കുന്നം മുതൽ പിഒ ജങ്ഷൻ വരെയും ഇഇസി മാർക്കറ്റ് റോഡ്, കാവുംപടി റോഡ്, റോട്ടറി റോഡ് എന്നിവിടങ്ങളിലും വൺവേയാകും. വിഷു കഴിഞ്ഞതിനുശേഷമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. ഏപ്രിൽ 15-ന് രാവിലെ ഏഴുമുതൽ റോഡ് നിർമാണം പൂർത്തിയാകുംവരെയാണിത്. ഗതാഗത ക്രമീകരണം വ്യക്തമാക്കി നഗരത്തിലും പ്രവേശന കവാടങ്ങളിലുമടക്കം 16 ഇടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. ബസുകൾക്കടക്കം എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. എല്ലാ പ്രധാന സൂചനാ ബോർഡുകൾക്കൊപ്പം ട്രാഫിക് ഗാർഡുമാരുടെ സേവനവും ലഭിക്കും.


Source link

Related Articles

Back to top button