WORLD

ലഹരിമരുന്ന് കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളിൽ ഇടും; പിന്നാലെ ബൈക്കിൽ രക്ഷപെടും: ‘തുമ്പിപ്പെണ്ണും’ ‘പൂത്തിരി’യും പിടിയിൽ


കൊച്ചി∙ നഗരത്തിൽ എംഡിഎംഎ എത്തിച്ച് മൊത്തവിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടിൽ ‘തുമ്പിപ്പെണ്ണ്’ എന്നറിയപ്പെടുന്ന സൂസിമോൾ എം.സണ്ണി (26), ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ ‘പൂത്തിരി’ എന്നുവിളിക്കുന്ന അമീർ സൊഹൈൽ (25) എന്നിവർക്കാണ് എറണാകുളം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ശിഷ വിധിച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് ആവശ്യക്കാർക്കായി ലഹരിമരുന്ന് കറുത്ത കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളിൽ ഇട്ടശേഷം ശരവേഗത്തിൽ പാഞ്ഞു പോകുന്നതായിരുന്നു തുമ്പിപ്പെണ്ണിന്റെ സംഘത്തിന്റെ രീതി.


Source link

Related Articles

Back to top button