KERALA
ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി

കോഴിക്കോട്: ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരേയുള്ള നടപടികളുടെ ഭാഗമായി ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ഇരുചക്രവാഹനം പോലീസ് കണ്ടുകെട്ടി. കോവൂർ പിലാത്തിൽ വീട്ടിൽ അനീഷി(45)ന്റെ ഇരുചക്രവാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവുപ്രകാരം കണ്ടുകെട്ടിയത്.ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവറ്റയിൽവെച്ച് ബെംഗളൂരുവിൽനിന്ന് സ്വകാര്യബസിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 31.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പ്രതിയായ അനീഷിന്റെപേരിലുള്ള വാഹനമാണ് ഇൻസ്പെക്ടർ സജീവ് നൽകിയ റിപ്പോർട്ടുപ്രകാരം കണ്ടുകെട്ടിയത്.
Source link