KERALA

ലോകത്തിലേറ്റവും ചെറിയ പേസ്‌മേക്കര്‍; അരിമണിയേക്കാള്‍ ചെറുത്, ശരീരത്തില്‍ അലിഞ്ഞുചേരും


ഹൃദയമിടിപ്പില്‍ താളംതെറ്റലുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മെഡിക്കല്‍ ഡിവൈസാണ് പേസ്‌മേക്കര്‍. ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കര്‍ സാധാരണ ഗതിയില്‍ അല്പം വലിപ്പമുള്ളവയാണ്. എന്നാല്‍ ലോകത്തിലേറ്റവും ചെറിയ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് ഒരുസംഘം എന്‍ജിനീയര്‍മാര്‍. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് വികസിപ്പിച്ചത്. അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയര്‍മാരാണ് കുഞ്ഞന്‍ പേസ്‌മേക്കറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനേപ്പറ്റിയുള്ള വിവരങ്ങള്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്.നിലവില്‍ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരും. മാത്രമല്ല കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലൊ ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും. എന്നാല്‍ പുതിയ പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത.


Source link

Related Articles

Back to top button