KERALA
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പ്രായമായവരുടെ തലച്ചോറിന് ഗുണകരം-പഠനം

ഉപയോക്താക്കളിൽ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ചീത്തപ്പേര് സ്മാർട്ഫോണിനും ഇന്റർനെറ്റിനുമൊക്കെയുണ്ട്. എന്നാൽ പ്രായമായവരിൽ ഇവയുണ്ടാക്കുന്ന ഗുണത്തെക്കുറിച്ച് പറയുകയാണ് പുതിയൊരു ഗവേഷണം.ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് സ്മൃതിനാശം (ഡിമെൻഷ്യ) ഉണ്ടാകുമെന്ന ആശങ്ക ഇനി വേണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രായമായവരുടെ വൈജ്ഞാനികനിലവാരം, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മികച്ചതായിരിക്കും.
Source link