WORLD

‘വാക്പോരിനുണ്ടോ റിട്ടയർമെന്റ്’; ഫൈനലിൽ തമ്മിലടിച്ച് യുവിയും ബെസ്റ്റും, സിക്സറിനു പിന്നാലെ ബെസ്റ്റിനുനേരെ ബാറ്റുചൂണ്ടി യുവി– വിഡിയോ


റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്നതിനിടെ, കളത്തിൽ ആരാധകർ സാക്ഷ്യം വഹിച്ചത് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഇതിഹാസ താരങ്ങളുടെ പ്രകടനത്തിനു മാത്രമല്ല. കലാശപ്പോരിനിടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വാക്പോരിനും മത്സരം വേദിയായി. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ, ഇന്ത്യൻ താരം യുവരാജ് സിങ്ങും വെസ്റ്റിൻഡീസ് താരം ടിനോ ബെസ്റ്റുമാണ് വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. മത്സരം ആറു വിക്കറ്റിന് ജയിച്ച് സച്ചിൻ തെൻഡുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടം ചൂടിയിരുന്നു.വെസ്റ്റിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ, 13–ാം ഓവറിലാണ് ടിനോ ബെസ്റ്റും യുവരാജും നേർക്കനേർ വന്നത്. അമ്പാട്ടി റായുഡു ഇരട്ടഫോറുകൾ സഹിതം 12 റൺസടിച്ച ഈ ഓവറിനു ശേഷം, പരുക്കിന്റെ പേരിൽ ടിനോ ബെസ്റ്റ് കളം വിടാനൊരുങ്ങിയതാണ് വാക്പോരിലേക്ക് നയിച്ചത്.


Source link

Related Articles

Back to top button